കൊടുവള്ളി: നോമ്പ് കാലങ്ങളിലെ രാത്രി എന്നും ഒരു സൽക്കാരം പോലെയാണ് യുവാക്കൾക്ക്. തറാവീഹ് നിസ്കാരം കഴിഞ്ഞാൽ ഒരു കുലുക്കി സർബത്തും, ഉപ്പിലിട്ടതും കഴിക്കണം. അത് ഒരു ഹരമാണ്. ആദ്യമൊക്കെ ഐസ് ഒരുതിയും, നാരങ്ങ സോഡയുമൊക്കെ ആയിരുന്നു. പിന്നെ അത് കുലുക്കി സർബത്തായി.പിന്നെ പല രുചിയിലും നിറത്തിലുമുള്ള മസാല സോഡകലും. പിന്നെ കുലുക്കി സർബത്ത് പാലിൽ തരംഗമായി.
മൂന്ന് വർഷങ്ങൾക്ക് മുൻപുള്ള ഒരു നോമ്പിനായിരുന്നു ഫുൾജാർ സോഡ എന്ന ഐറ്റം മലയാളികൾക്കിടയിൽ തരംഗമായത്. പിന്നെ രണ്ട് വർഷങ്ങൾ കൊറോണ കാരണം കച്ചവടക്കാർക്ക് നിരാശയുടെ റംസാൻ രാത്രികളായിരുന്നു. സാധാരണ ദിവസങ്ങളിൽ കുലുക്കി സർബത്തും, ഉപ്പിലിട്ടതും കഴിക്കുന്നത് പോലെ അല്ല നോമ്പ് കാലങ്ങളിൽ. അതിന്ന് ഒരു പ്രത്യേക മുഹബ്ബത് തന്നെയാണ്.
കൊറോണ നാളുകളിൽ നഷ്ടമായ റംസാൻ രാത്രികളിലെ കച്ചവടം വീണ്ടും റോഡരികുകളിലും കടകളിലും ഇന്നലെ മുതൽ തന്നെ സജീവമായിരിക്കുകയാണ്. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് നേരത്തെ തന്നെ സാധനങ്ങളെല്ലാം കാലിയാവുന്ന കാഴ്ച്ചയാണ് മിക്ക കടകളിലും കാണുന്നത്. മസാല സോഡകൾക്കും,ഉപ്പിലിട്ടതിനും വില്ലന്മാരായി ഈ വർഷം പാൽ/കോൽ ഐസുകളും,അവിൽ മിൽകുകളും പല സ്ഥലങ്ങളിലും വിപണിയിൽ സജീവമായിട്ടുണ്ട്. ഈ വർഷത്തെ റംസാൻ ചൂട് കാലത്തായതിനാൽ ഇത്തരതിലുള്ള പാനീയങ്ങൾക്കും ഭക്ഷണങ്ങൾക്കും പ്രിയർ ഏറെയാണ്.
🖊 പി.കെ
Tags:
KERALA