Trending

ആത്മ സംസ്കരണത്തിൻ്റെ റമദാൻ:ഡോ. മുഹമ്മദ് ഇസ്മാഈൽ മുജദ്ദിദി

രണ്ട് വർഷക്കാലം നീണ്ടു നിന്ന കൊവിഡ് 19 മഹാമാരിയിൽ നിന്നു മുക്തമായി ആശ്വാസത്തിൻ്റെയും ആത്മസമർപ്പണത്തിൻ്റെയും സുന്ദരമായ വ്രതകാലം വന്നു ചേർന്നിരിക്കുന്നു. ലക്ഷണക്കണക്കിനു മനുഷ്യർ ഭൂമിയിൽ നിന്നു തുടച്ചു നീക്കപ്പെട്ടു. നേട്ടങ്ങളിലുള്ള മനുഷ്യരാശിയുടെ അഹന്തയെ വിചാരണ ചെയ്തവർഷങ്ങൾ നമുക്കു കടന്നു പോയി. മരുന്നിനും ജീവനും വേണ്ടി നെട്ടോട്ടമോടി. വീണ്ടുമൊരു റമദാനിനെ വരവേൽക്കാൻ സാധിച്ചതിന് വിശ്വാസിക്ക് നാഥന്ന് നന്ദി ചെയ്യാനുള്ള അവസരമാണ് വന്നു ചേർന്നത്.

അത്താഴം മുതൽ ആരംഭിച്ച് പ്രദോശം വരെ നീണ്ടു നിൽക്കുന്ന വ്രതാനുഷ്ഠാനം, സാധാരണയിൽ നിന്ന് വിഭിന്നമായി പുണ്യങ്ങൾക്ക് പ്രതിഫലം ഏറെയുള്ള സുദിനങ്ങൾ, ദാനധർമങ്ങളാൽ സമ്പന്നമാക്കേണ്ട സുകൃതങ്ങളുടെ ദിനരാത്രങ്ങൾ. സവിശേഷമായ തറാവീഹിൻ്റെയും ഫിത്റ് സക്കാത്തിൻ്റെയും റമദാൻ.

വിശുദ്ധ ഖുർആൻ അവതരണത്തിൻ്റെ ആണ്ട് ദിനങ്ങൾ... 
നോമ്പ് അടിമയും സ്രഷ്ടാവും തമ്മിലുള്ള ഉടമ്പടിയാണ്. മറ്റുള്ള ആരാധനകൾ ഗോചരമെങ്കിൽ നോമ്പ് ദൃഷ്ടി ക്ക് അപ്രാപ്യമാകുന്നു. അത് കൊണ്ടാണ് "നോമ്പ് എനിക്കുള്ളതാണ്; പ്രതിഫലം ഞാൻ നൽകുന്നതാണ് " എന്ന് അല്ലാഹു പറയുന്നത്.

അനുഗ്രഹങ്ങൾ പെയ്തിറങ്ങുന്ന വ്രതാനുഷ്ഠാനത്തിൻ്റെ ആദ്യ പത്തിൽ വിശ്വാസികൾ കാരുണ്യത്തെയും രണ്ടാമത്തെ പത്തിൽ പാപമോചനത്തെയും മൂന്നാമത്തെ പത്തിൽ നരക മോചനത്തെയും പ ചോദിക്കുന്നു.

യുദ്ധത്തിൻ്റെ കെടുതികളിൽ എല്ലാ സൗകര്യങ്ങളും ബഹിഷ്കരിക്കപ്പെട്ട് പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ആബാലവൃദ്ധം മനുഷ്യ ജന്മങ്ങളെ ഓർക്കാനും, പട്ടിണിയുടെ പ്രയാസം മനസിലാക്കാനും വ്രതകാല ചിന്തകൾ പ്രയോജനം ചെയ്യട്ടെ...

ശരീരത്തെ അന്നപാനാദികളിൽ നിന്നും മനസിനെ ദുഷ്ചിന്തകളിൽ നിന്നും മാറ്റി നിറുത്തി സൂക്ഷ്മതയോടെ തെറ്റുകളില്ലാതെ മുന്നേറാൻ നാഥൻ അനുഗ്രഹിക്കട്ടെ....
Previous Post Next Post
3/TECH/col-right