എളേറ്റിൽ നാട്ടുകൂട്ടം "ലഹരിമുക്ത നാട്ടുകൂട്ടം" എന്ന പേരിൽ സംഘടിപ്പിച്ച പുതു തലമുറയെ കാർന്നു തിന്നുന്ന മാരകമായ ലഹരി വസ്തുക്കൾ സമൂഹത്തിൽ പടരുന്നതിനെക്കുറിച്ചുളള ആശങ്കകൾ പങ്കുവെച്ച് കൊണ്ട് നടത്തി വരുന്ന ചർച്ചകൾക്ക് പൊതു സമ്മേളനത്തോടെ തുടക്കമായി.
എളേറ്റിൽ നാട്ടുകൂട്ടം പ്രസിഡണ്ട് ബാപ്പു എളേറ്റിലിൻറെ അദ്ധ്യക്ഷതയിൽ നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച എക്സൈസ് ഇൻസ്പെക്ടർ ടി ഷറഫുദ്ധീൻ മാരകമായ ലഹരി വസ്തുക്കൾ പുതുതലമുറയെ എങ്ങിനെ ബാധിക്കുന്നുവെന്നും അവ തടയാനുളള മാർഗ്ഗമെന്തെന്നും വിശദീകരിച്ചു.
എളേറ്റിൽ പ്രദേശത്തെ പുതു തലമുറയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന ഹബീബ് എളേറ്റിൽ (ബ്ലാക്ക് ആൻഡ് വൈറ്റ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ), അഷ്ഹർ എളേറ്റിൽ (എളേറ്റിൽ ഓൺലൈൻ ), റഊഫ് എളേറ്റിൽ (കരിയർ ലോകം), സുബൈർ കാഞ്ഞിരമുക്ക് (സ്പൈഡർ നെറ്റ്), ഹരിലക്ഷ്മി,സിദ്ധീഖ് (പ്രസ്ഓ), സൽമ മജീദ് , ആദിൽ മുഹമ്മദ് (അഖിലേന്ത്യാ ഫുട്ബോൾ കോച്ചിംഗ്) എന്നിവരെ നാട്ടുകൂട്ടം എളേറ്റിൽ ആദരിച്ചു.
സമ്മേളനത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് ജബ്ബാർ മാസ്റ്റർ (മുസ്ലിം ലീഗ് ), ടി രാധാകൃഷ്ണൻ (കോൺഗ്രസ് ), സുധാകരൻ (സി പി എം ),ഗീരിഷ് വലിയപറമ്പ (സി പി ഐ ), അനിൽകുമാർ ( ബി ജെ പി ), സക്കരിയ ചുഴലിക്കര ( ഐ എൻ എൽ ),മോൻട്ടി എളേറ്റിൽ (എസ് ഡി പി ഐ),മുത്തലിബ് ദാരിമി ( ഖത്തീബ് എളേറ്റിൽ ) കൃഷ്ണൻ ഞേളിക്കുന്നുമ്മൽ എന്നിവർ സംസാരിച്ചു.
തുടർന്ന് ഷഫീഖ് എളേറ്റിലിൻറെ നേതൃത്ത്വത്തിൽ നടന്ന വീഡിയോ പ്രദർശനം ലഹരി ഉപയോഗത്തിൻറെ ഭീകരത തുറന്നു കാട്ടുന്നതായിരുന്നു.പരിപാടിയിൽ നാട്ടുകൂട്ടം സെക്രട്ടറി മുഹ്തസിൻ എളേറ്റിൽ സ്വാഗതവും, ട്രഷറർ കെ.പി.സി. അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS