മാവൂർ: കുന്നമംഗലം നിയോജക മണ്ഡലത്തിലെ 32 മഹല്ലുകളുടെ ഖാസിയായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഇന്ന് സ്ഥാനമേൽക്കും.കുറ്റിക്കാട്ടൂർ ജാമിഅ യമാനിയ്യ ഓഡിറ്റോറിയത്തിൽ വെച്ച് വൈകീട്ട് 7 മണിക്കാണ് സ്ഥാനം ഏറ്റെടുത്തുകൊണ്ടുള്ള ബൈഅത്ത് ചടങ്ങ് നടക്കുന്നത്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ ജനറൽ സെക്രട്ടറി പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. വിവിധ മഹല്ലുകളുടെ സാരഥികൾ പ്രമുഖ പണ്ഡിതർ മഹല്ല് ഖത്തീബ്മാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.
സംഘാടക സമിതി യോഗത്തിൽ ചെയർമാൻ കെ മൂസ മൗലവി അധ്യക്ഷത വഹിച്ചു. കെ എ ഖാദർ മാസ്റ്റർ, കെ മുഹമ്മദ് ബാഖവി, കെ മരക്കാൻ ഹാജി, പൊതാത്ത് മുഹമ്മദ്, എ കെ മുഹമ്മദാലി, എം കെ റസാഖ് മാസ്റ്റർ, യൂസഫ് ഹാജി, ജഅഫർ മാസ്റ്റർ, എം.പി മജീദ് എന്നിവർ സംസാരിച്ചു.
കൺവീനർ എൻ പി അഹമ്മദ് സ്വാഗതവും സി എ ഷുക്കൂർ മാസ്റ്റർ നന്ദിയും പറഞ്ഞു.
Tags:
KOZHIKODE