സംസ്ഥാനത്ത് നാലാം ദിവസത്തിലേക്കു കടന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ബസുടമകൾ നടത്തിയ കൂടിക്കാഴ്ചയെത്തുടർന്നാണു തീരുമാനം. ഗതാഗത മന്ത്രിയുമായും ബസ് ഉടമകളുടെ സംഘടന ചർച്ച നടത്തിയിരുന്നു.
നിരക്കു വർധനയിൽ സംസ്ഥാന സർക്കാർ ഉറപ്പു നൽകിയതിനെ തുടർന്നാണു സമരം പിൻവലിക്കാനുള്ള തീരുമാനം. 24നാണു സ്വകാര്യ ബസ് സമരം ആരംഭിച്ചത്. ബസ് നിരക്ക് കൂട്ടാൻ തീരുമാനിച്ചതാണെന്നും ബുധനാഴ്ച അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു.
Tags:
KERALA