Trending

അനുമോദന യോഗം ചേർന്നു.

പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ ഗവ. എൽ പി സ്ക്കൂളിൽ നിന്നും ഈ വർഷം എൽ എസ് എസ് നേടിയ വിദ്യാർഥികളെ പി ടി എയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി കെ സലീം ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവ്വഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർ പേഴ്സൻ ജസീല മജീദ് അധ്യക്ഷയായി. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാന രാരപ്പക്കണ്ടി വിശിഷ്ടാതിഥിതിയായി. വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ജൗഹർ പൂമംഗലത്ത്, എൻ കെ മുഹമ്മദ് മുസ്ല്യാർ, പി സി അബ്ദുസ്സലാം, എഡിഎസ് സൈനബ മിസ്ന ജബിൻ, ബി സി ഫാത്തിമ റജ, വി ശ്രാവണ, ടി ഷഫ ജബിൻ, കെ കെ സന ഫാത്തിമ എന്നിവർ സംസാരിച്ചു.

പി ടി എ പ്രസിഡന്റ് പി ടി സിറാജുദ്ദീൻ സ്വാഗതവും,ഹെസ്മാസ്റ്റർ കെ സുലൈമാൻ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right