Trending

ആക്രമകാരിയായ കാട്ടുപന്നിയെ കിണറ്റില്‍ നിന്നും വെടിവെച്ചുകൊന്നു.

പൂനൂർ:ആക്രമകാരിയായ കാട്ടുപന്നിയെ കിണറ്റില്‍ നിന്നും വെടിവെച്ചു കൊന്നു.കാന്തപുരം കൊല്ലോന്നുമ്മല്‍ നഫീസയുടെ കിണറ്റില്‍ വീണ കാട്ടുപന്നിയെയാണ് വനം വകുപ്പിന്റെ എം പാനല്‍ ഷൂട്ടര്‍  ഞേറപ്പൊയില്‍ ശുക്കൂര്‍ വെടിവെച്ചുകൊന്നത്.

ഇന്നലെ രാവിലെ ഈ പന്നിയുടെ ആക്രമണത്തില്‍ കാന്തപുരം സ്വദേശി ഡ്രൈവര്‍ അബ്ദുള്ളക്കുട്ടി ക്കും,മങ്ങാട് കൊന്നക്കല്‍ ഹനീഫക്കും ഗുരുതര പരുക്കേറ്റിരുന്നു.ഇരുവരെയും  കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതിനു ശേഷം ലക്ഷ്യമില്ലാതെ ഓടിയ പന്നി കിണറ്റില്‍ വീഴുകയായിരുന്നു.

തുടര്‍ന്ന് താമരശേരി വനം വകുപ്പ് ആര്‍.ആര്‍.ടി അംഗങ്ങളായ ജിനൂപ് ,ദേവാനന്ദന്‍,അബ്ദുല്‍ നാസര്‍,മുരളീധരന്‍,സതീഷന്‍ എന്നിവരും കക്കയം ഫോറസ്റ്റ് ഓഫിസലെ ബി.എഫ്.ഒ എ എം ഷാനി,എസ്.എഫ്.ഒ ശൈരാജ്, എന്നിവരുടെ നേതൃത്വത്തില്‍  എം പാനല്‍  ഷൂട്ടറും സ്ഥലത്തെത്തി വെടിവെച്ചു കൊല്ലുകയായിരുന്നു.
Previous Post Next Post
3/TECH/col-right