Trending

മാതൃവിദ്യാലയത്തിന് സ്നേഹോപഹാരം കൈമാറി.

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ മിനി ഓഡിറ്റോറിയത്തിലേക്ക് പൂർവ്വ വിദ്യാർഥികൾ സ്നേഹോപഹാരം കൈമാറി. 1972 എസ് എസ് എൽ സി ബാച്ചിലെ അംഗങ്ങളാണ് 40 പിവിസി കസേരകൾ കൈമാറിയത്. ഹെഡ്മാസ്റ്റർ വി അബ്ദുൽ ബഷീർ യോഗം ഉദ്ഘാടനം ചെയ്ത് സ്നേഹോപഹാരം ഏറ്റു വാങ്ങി.

സ്റ്റാഫ് സെക്രട്ടറി എ വി മുഹമ്മദ് അധ്യക്ഷനായി. ചടങ്ങിൽ സലീം പുല്ലടി, ഒ കെ എം കുഞ്ഞി, ഒ കെ അബ്ദുറസാഖ്, വി കെ സുബൈർ, സി പി അബ്ദുൽ ഗഫൂർ, കെ കെ ഷനീഫ, ജുമാന എ കെ എന്നിവർ സംബന്ധിച്ചു.

എസ് ആർ ജി കൺവീനർ കെ അബ്ദുസലീം സ്വാഗതവും ഡോ. സി പി ബിന്ദു നന്ദിയും രേഖപ്പെടുത്തി.
Previous Post Next Post
3/TECH/col-right