Trending

കാന്തപുരത്ത് കാട്ടുപന്നിയുടെ കുത്തേറ്റ് മധ്യവയസ്കന് സാരമായി പരിക്കേറ്റു.

പൂനൂർ:കാട്ടുപന്നിയുടെ കുത്തേറ്റ് മധ്യവയസ്കന് സാരമായി പരിക്കേറ്റു.  പൂനൂർ കാന്തപുരം  തടായിൽ അബ്ദുള്ള കുട്ടി (57) ക്കാണ് പരിക്കേറ്റത്.

ഇദ്ദേഹത്തെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം  മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലോറി ഡ്രൈവറായ അഹമ്മദ് കുട്ടി വണ്ടി നിർത്തി വീട്ടിലേക്ക് നടന്നു പോകുന്ന അവസരത്തിൽ പറമ്പിൽ നിന്നും ഓടിയെത്തിയ പന്നി അക്രമിക്കുകയായിരുന്നു.
Previous Post Next Post
3/TECH/col-right