കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി നസ്‌റി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് വി കെ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനോജ് കുമാർ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയങ്ക കരൂഞ്ഞിയിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിഎം ഖാലിദ്, മജീദ് കെ കെ, വി പി അഷ്റഫ്, ജസ്ന, സാജിദത്ത്, ഐ സി ഡി എസ് ഓഫീസർ ജ്യോതിലക്ഷ്മി, കൃഷി ഓഫീസർ സാജിദ് അഹമ്മദ്, അങ്കണവാടി ടീച്ചർ മാരായ ഫാത്തിമ, ഹസീന,ഗീത,മൈമൂന
മാളു, ബിൽക്കിസ് എന്നിവർ പങ്കെടുത്തു.
Tags:
ELETTIL NEWS