Trending

മടവൂർ എ യു പി സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ പ്രഖ്യാപനം ഇന്ന്

മടവൂർ:ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധങ്ങളായ പരിപാടികളോടെ നടത്തുന്ന നൂറാം വാർഷികത്തിന്റെ പ്രഖ്യാപനം ഇന്ന് നടക്കും. മടവൂരിന്റെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലകളിൽ നേതൃത്വപരമായ പങ്കു വഹിക്കുന്ന മടവൂർ എ യു പി സ്കൂൾ നൂറ് വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. ഈ വർഷത്തെ  എൽ എസ് എസ് ,യു എസ് എസ് വിജയികളെ  അനുമോദിക്കും. മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്തിന്റെ അധ്യക്ഷതയിൽ എം കെ രാഘവൻ എം പി. വൈകുന്നേരം 4 മണിക്ക്  ഉദ്ഘാടനം ചെയ്യും.

അടുത്ത ഒരു വർഷത്തിൽ സ്കൂൾ മുന്നോട്ട് വെക്കുന്ന ഭൗതിക മാസ്റ്റർ പ്ലാൻ സ്കൂൾ മാനേജർ ടി കെ
അബ്ദുറഹിമാൻ ബാഖവി , പി ടി എ പ്രസിഡന്റ് ടി കെ അബൂബക്കർ മാസ്റ്റർ എന്നിവർ ഏറ്റുവാങ്ങും.  ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബുഷ്റ പൂളോട്ടുമ്മൽ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴസൺ ഷൈനി തായാട്ട് ,  ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫെബിന അബ്ദുൽ അസീസ്,  വാർഡ് മെമ്പർമാരായ സന്തോഷ് മാസ്റ്റർ , ഇ എം വാസുദേവൻ , പ്രജിന അഖിലേഷ് , എന്നിവർ ആശംസകൾ നേരും.

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള മോട്ടിവേഷൻ ക്ലാസിന് ഡയറ്റ് ലക്ചർ കെ അബ്ദുൽ നാസർ നേതൃത്വം നൽകും.
Previous Post Next Post
3/TECH/col-right