താമരശ്ശേരി പഞ്ചായത്ത് ഹാളിൽ വെച്ച് CDRF ( കാലിക്കറ്റ് ഡെവലപ്പ്മെന്റ് റെസ്പോൺസ് ഫോറം) താമരശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ യാണ് സൗജന്യ ഏകദിന ദുരന്ത നിവാരണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
ഇന്ന് (ബുധനാഴ്ച) രാവിലെ 9 മണിക്കാണ് പരിശീലനം ആരംഭിക്കുന്നത്.
പൂനൂർ ഹെൽത്ത് കെയർ ഫൗണ്ടേഷൻ ഡിസാസ്റ്റർ മാനേജ്മെന്റ് ടീം കേരളയാണ് പരിശീലനം നൽകുന്നത്.
ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുള്ള എല്ലാവർക്കും പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.
താൽപര്യമുള്ളവർ ഇന്ന് രാവിലെ 9 മണിക്ക് മുമ്പ് പേര് റജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്:9745269880,9995089885.
Tags:
THAMARASSERY