മടവൂർ :വിദ്യാഭ്യാസ സാമൂഹിക-സാംസ്കാരിക മേഖലളിൽ നേതൃത്വപരമായ പങ്ക് വഹിക്കുന്ന മടവൂർ എ യു പി സ്കൂളിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ പ്രഖ്യാപനം എം കെ രാഘവൻ എം പി നിർവഹിച്ചു. ഒരുവർഷം നീണ്ടുനിൽക്കുന്ന വിവിധങ്ങളായ പരിപാടികളോടെ വിദ്യാലയം ശതാബ്ദി ആഘോഷിക്കുകയാണ്. മികച്ച അക്കാദമിക -ഭൗതിക നിലവാരം പുലർത്തുന്ന വിദ്യാലയത്തിൽ ശതാബ്ദിയാഘോഷവുമായി ബന്ധപ്പെട്ട് പത്ത് ഇന പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
ഈ വർഷത്തെ എൽ എസ് എസ് ,യു എസ് എസ് വിജയികളെ ചടങ്ങിൽ അനുമോദിച്ചു . മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത് അധ്യക്ഷത വഹിച്ചു. അടുത്ത ഒരു വർഷത്തിൽ സ്കൂൾ മുന്നോട്ട് വെക്കുന്ന ഭൗതിക മാസ്റ്റർ പ്ലാൻ സ്കൂൾ മാനേജർ ടി കെ
അബ്ദുറഹിമാൻ ബാഖവി , പി ടി എ പ്രസിഡന്റ് ടി കെ അബൂബക്കർ മാസ്റ്റർ എന്നിവർ എംകെ രാഘവൻ എം പിയിൽ നിന്നും ഏറ്റുവാങ്ങി.
ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബുഷ്റ പൂളോട്ടുമ്മൽ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴസൺ ഷൈനി തായാട്ട് , ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫെബിന അബ്ദുൽ അസീസ് വാർഡ് മെമ്പർമാരായ സന്തോഷ് മാസ്റ്റർ , ഇ എം വാസുദേവൻ , പ്രജിന അഖിലേഷ് , എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള മോട്ടിവേഷൻ ക്ലാസിന് ഡയറ്റ് ലക്ചർ കെ അബ്ദുൽ നാസർ നേതൃത്വം നൽകി.
ടി കെ സൈനുദ്ധീൻ,പി കെ സുലൈമാൻ, കാസിം കുന്നത്ത്, ത്രിവിക്രമൻ, വിപിൻ വി, കെ ടി ഫാത്തിമ കുട്ടി, വി ഷകീല,പി യാസിഫ്, കെ ഫാറൂഖ്, കെ കെ ഫാത്തിമ, ഹഫീഫ എന്നിവർ പങ്കെടുത്തു. സ്കൂൾ പ്രധാന അധ്യാപകൻ അബ്ദുൽ അസീസ് സ്വാഗതവും കെ ടി ഷമീർ നന്ദിയും പറഞ്ഞു
Tags:
EDUCATION