Trending

മർകസ് വാലി ഹിഫ്ളുൽ ഖുർആൻ അക്കാദമി സൗഹൃദ സന്ദർശനം വെള്ളിയാഴ്ച.

എളേറ്റിൽ:മർകസ് വാലിയുടെ ആഭിമുഖ്യത്തിൽ നിർമ്മാണം പൂർത്തിയായ ഹിഫ്ളുൽ ഖുർആൻ അക്കാദമിയുടെ ഉദ്ഘാടനവും സൗഹൃദ സന്ദർശനവും വെള്ളിയാഴ്ച (ഏപ്രിൽ:01) വൈകുന്നേരം 4 മണി മുതൽ 8 മണി വരെ നടക്കും. എളേറ്റിൽ എക്ലാറ്റ് സ്റ്റേഡിയത്തിനു സമീപം നിർമ്മിച്ച സ്ഥാപനത്തിലാണ് സന്ദർശനം നടക്കുന്നത്.
പ്രമുഖ പണ്ഡിതരും നേതാക്കളും സാമൂഹ്യരാഷ്ട്രീയ പ്രതിനിധികളും പങ്കെടുക്കും. വിവിധ കലാ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.പരിപാടി വിജയിപ്പിക്കുന്നതിന് സ്വാഗതസംഘം രൂപീകരിച്ചു.

സ്വാഗതസംഘം ഭാരവാഹികളായി കെ ടി ജലീൽ ബാഖവി (ചെയർമാൻ)  അസീസ് സഖാഫി (ജനറൽ കൺവീനർ), കെ സുലൈമാൻ മദനി (ട്രഷറർ)  ഇബ്രാഹിം മുസ്‌ലിയാർ, ഇ കെ സഅദ് സഖാഫി (വൈസ് ചെയർമാൻ ) നിസാർ എം പി, മുഹമ്മദ് മാളുകണ്ടി, സിദ്ദീഖ് തോട്ടത്തിൽ (സെക്രട്ടറിമാർ) എന്നിവരെയും തെരഞ്ഞെടുത്തു.

ഇതുസംബന്ധമായി ചേർന്ന യോഗം എം പി അബൂബക്കർ മുസ്ലിയാരുടെ അധ്യക്ഷതയിൽ പി വി അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു.സലാം മാസ്റ്റർ ബുസ്താനി മുഖ്യപ്രഭാഷണം നടത്തി.
Previous Post Next Post
3/TECH/col-right