Trending

അനുസ്മരണ സമ്മേളനം നടത്തി.

എളേറ്റിൽ: എളേറ്റിൽ റൈഞ്ചു് ജംഇയ്യത്തുൽ മുഅല്ലിമീൻ മാനേജ്മെൻ്റ് അസോസിയേഷൻ സംയുക്ത ദുആ മജ്ലിസും സയ്യിദ്ഹൈദർ അലി ശിഹാബ് തങ്ങൾ അനുസ്മരണവും ചോലയിൽ സിറാജുൽ ഉലൂം മദ്രസ്സയിൽ സംഘടിപ്പിച്ചു. കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കെ.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.

പി.സി.ആലിഹാജി അദ്ധ്യക്ഷത വഹിച്ചു.എസ്.കെ.ജെ.എം സംസ്ഥാന ഉപാധ്യക്ഷൻ കെ.കെ.ഇബ്രാഹിം മുസ്ല്യാർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ബഷീർ റഹ്മാനി തിരുവമ്പാടി അനുസ്മരണ പ്രഭാഷണം നടത്തി.

അബ്ദുറസാഖ് ബുസ്താനി, ഇബ്രാഹിം എളേറ്റിൽ, നാസർ ഹാജി ചളിക്കോട്, സ്വാലിഹ് നിസാമി, എം.എ.ഗഫൂർ മാസ്റ്റർ, കെ.കെ.ജബ്ബാർ മാസ്റ്റർ, എം.മുഹമ്മദ് മാസ്റ്റർ, എം.പി.എം ബഷീർ ദാരിമി, കെ.കെ.ഇബ്രാഹിം മുസ്ല്യാർ. മുഹമ്മദ് കുട്ടി ചോലയിൽ എന്നിവർ സംസാരിച്ചു


സെക്രട്ടറി എൻ.കെ. മുഹമ്മദ് മുസ്ല്യാർ സ്വാഗതവും ഗഫൂർ മാസ്റ്റർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right