കഴിഞ്ഞ ദിവസം മരണപ്പെട്ട മടവൂർ എ യു പി സ്കൂളിൽ 30 വർഷത്തോളം ഓഫീസ് അറ്റൻഡറായി ജോലി ചെയ്തിരുന്ന പുറായിൽ മൊയ്തീൻ കോയ ഹാജിയുടെ നിര്യാണത്തിൽ മടവൂർ എ യു പി സ്കൂൾ സ്റ്റാഫ് കൗൺസിൽ അനുശോചനം രേഖപ്പെടുത്തി.
സ്റ്റാഫ് സെക്രട്ടറി പി യാസിഫ് മാസ്റ്റർ അനുശോചന കുറിപ്പ് വായിച്ചു. ഒരു മിനിറ്റ് നേരം മൗന പ്രാർത്ഥന നടത്തി. സ്കൂൾ പ്രധാനധ്യാപകൻ എം അബ്ദുൽ അസീസ്, വി ഷകീല,റാഫിയ, ഹാഫിറ, എം കെ നൗഷാദ്, മുഹമ്മദലി എന്നിവർ പങ്കെടുത്തു.
Tags:
MADAVOOR