കൊടുവള്ളി:കൊടുവള്ളിയിലെ കലാ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയിൽ രൂപവത്കരിച്ച അരങ്ങ് കലാ സാംസ്കാരിക വേദിയുടെ ലോഗോ പ്രകാശനം ഗാന രചയിതാവ് കൈതപ്രം ദാമോധരൻ നമ്പൂതിരി നിർവ്വഹിച്ചു. രക്ഷാധികാരി മുൻ എം.എൽ.എ കാരാട്ട് റസാഖ് ഏറ്റ് വാങ്ങി.
കലാസാംസ്കാരിക കായിക രംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനും, അവശകലാകാരൻമാരെയും നവാഗതരെയും സഹായിക്കുന്നതിനും,പതിനെട്ടു വയസിൽ താഴെയുള്ള കാൻസർ പോലെയുള്ളമാരകരോഗം ബാധിച്ചവരെ പുനരുദ്ധരിക്കുന്നതിനുമായാണ് അരങ്ങിൻ്റെ പ്രവർത്തനമെന്ന് ഭാരവാഹികൾ പറഞ്ഞു.
കൊടുവള്ളി മണ്ഡലം പ്രവർത്തനമേഖലയായാണ് അരങ്ങ് പ്രവർത്തിക്കുക. ചടങ്ങിൽ പ്രസിഡൻ്റ് കെ.കെ.ആലി മാസ്റ്റർ അധ്യക്ഷത വഹിച്ചു.ജന.സെക്രട്ടറി അഷ്റഫ് വാവാട്, ഗാന രചയിതാവ് പക്കർ പന്നൂർ,ടി.പി.എ. മജീദ്,ഹസ്സൻ കച്ചേരിമുക്ക്, കോ.ഓർഡിനേറ്റർ ഫസൽ കൊടുവള്ളി സംസാരിച്ചു.
Tags:
KODUVALLY