താമരശ്ശേരി:പൂനൂർ ഗവ. ഹയർസെക്കണ്ടറി സ്കൂൾ സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഏകദിന ദുരന്തനിവാരണ പരിശീലനം നടത്തി. സായി ഡിസാസ്റ്റർ മാനേജ്മെന്റ് ടീമാണ് വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം നൽകിയത്.
പരിപാടി സ്കൂൾ പ്രിൻസിപ്പാൾ ടി.ജെ പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ഡോ. സി.കെ ദീപ്തി അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയാന കുര്യാക്കോസ് സ്വാഗതവും സ്റ്റുഡൻറ്സ് ലീഡർ നന്ദിയും പറഞ്ഞു.
മാസ്റ്റർ ട്രെയിനറായ സിനീഷ് സായി, അസിസ്റ്റന്റ് ട്രെയിനർമാരായ നജ്മുദ്ദീൻ, ബിബി എന്നിവരാണ് ദുരന്തമുഖങ്ങളിൽ രക്ഷകരായിമാറാനുള്ള പരിശീലനം നൽകിയത്.സായി ടീമിനുള്ള സ്കൂളിൻെറ ഉപഹാരം ഡോ. സി.കെ ദീപ്തി സമ്മാനിച്ചു.
Tags:
EDUCATION