Trending

മങ്ങാട് എ യുപി സ്കൂളിൽ അറബിക്ക് എക്സ്പോ.

മങ്ങാട് : അറബി ഭാഷയുടെ അനന്ത സാധ്യതകളെ കുറിച്ച് അറിവും അവബോധവും നൽകുന്നതിന് നടത്തിയ എക്സ്പോയിൽ പി ടി എ  പ്രസിഡൻറ് ചാലിൽ ഷുക്കൂർ അധ്യക്ഷനായ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാജിത പി  ഉദ്ഘാടനം നിർവഹിച്ചു.

വാർഡ് മെമ്പർ ഖമറുന്നിസ റഹീം,പിടിഎ ചെയർപേഴ്സൺ ജമീല സി കെ, സ്റ്റാഫ് സെക്രട്ടറി  ഗ്രിജീഷ് മാസ്റ്റർ,ക്ലബ്ബ് കൺവീനർ നഫീസ ടീച്ചർ, ഉമ്മർ മാസ്റ്റർ  ജബ്ബാർ മാസ്റ്റർ,  ലൂന ടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു

പ്രധാന അധ്യാപിക  ജമീല ടീച്ചർ സ്വാഗതവും, എക്സ്പോ  കോ ഓഡിനേറ്റർ ജൗഹറത്തുൽ മക്കിയ ടീച്ചർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right