Trending

നാടിന്‍റെ ഉത്സവമായി ബിരിയാണി ചലഞ്ച്

മങ്ങാട്:ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധന ശേഖരണാര്‍ത്ഥം ദയ ഇസ്ലാമിക് റിലീഫ് സെല്‍ നെരോത്ത് സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് നാടിന്‍റെ ആഘോഷമായി മാറി.

മങ്ങാട് പ്രദേശത്തെ മുഴുവന്‍ വീടുകളിലും ദയ യുടെ ബിരിയാണി പായ്ക്കറ്റുകള്‍ വളണ്ടിയര്‍മാര്‍ സമയ ബന്ധിതമായി തന്നെ എത്തിച്ച് നല്‍കി.

ബിരിയാണി വിതരണോദ്ഘാടനം കേരള സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി  മുഹമ്മദ് ഫൈസി  ഒ കെ റസാഖ്  ഹാജിക്ക്  നല്‍കി നിര്‍വ്വഹിച്ചു.

സയ്യിദ്  സി വി ടി തമീം തങ്ങള്‍ , ശുക്കൂര്‍ സഖാഫി വെണ്ണക്കോട് , എ പി മുഹമ്മദ് ഹാജി , കെ പി അബ്ദുല്‍ നാസര്‍ മാസ്റ്റര്‍ , ടി അബ്ദുല്‍ സലാം ,  പി പി അബ്ദുല്‍ ലത്തീഫ്  തുടങ്ങിയവര്‍ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right