Trending

ട്രാഫിക് പോലീസിന്റെ സന്ദേശവും,RTO Challan APK ലിങ്കും വാട്സ്ആപ് ഗ്രൂപ്പുകളിൽ:ജാഗ്രതൈ

എളേറ്റിൽ: ട്രാഫിക് പോലീസിന്റെ പേരിൽ വ്യാജ സന്ദേശവും, RTO Challan APK ഫയലും വാട്സ്ആപ് ഗ്രൂപ്പുകളിൽ പരക്കുന്നു. ഈ APK ഫയൽ ഓപ്പൺ ചെയ്ത പലരുടെയും ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായി അറിയുന്നു.

ഇന്ന് രാവിലെ മുതലാണ് എളേറ്റിൽ വട്ടോളിയിലെയും, പരിസരപ്രദേശത്തെയും വാട്സ്ആപ് ഗ്രൂപ്പുകളിൽ സന്ദേശം എത്തിയത്. പലർക്കും പരിചയമുള്ള നമ്പറുകളിൽ നിന്ന് വന്ന മെസ്സേജ് ആയതിനാൽ ഈ APK ഫയൽ മെസ്സേജ് ഓപ്പൺ ചെയ്തവരുടെ ഫോണില്‍ നിന്ന് നാട്ടിലെ മറ്റു ഗ്രൂപ്പുകളിലേക്കും,ഫോണില്‍ സേവ് ചെയ്ത നമ്പറുകളിലക്കും ഈ മെസേജ് പോയതോടെ നിരവധി പേരുടെ ഫോണും ഹാക്ക് ചെയ്യപ്പെട്ടതായി സംശയമുണ്ട്.

ഫോൺ ഹാക്ക് ചെയ്യപ്പെട്ട പലരും സൈബർ പോലീസിൽ പരാതി നൽകാനൊരുങ്ങുകയാണെന്നാണ് വിവരം.


Previous Post Next Post
3/TECH/col-right