കൊടുവള്ളി: നികുതി അടയ്ക്കുന്നതിന് മുതിർന്ന പൗരന്മാർ അടക്കം മണിക്കൂറുകൾ വരിനിൽക്കേണ്ട അവസ്ഥ നിലനിൽക്കുന്ന കൊടുവള്ളി മുൻസിപ്പാലിറ്റിയിൽ കൂടുതൽ കൗണ്ടറുകൾ തുറക്കുകയും, എൻ.വൈ. എൽ. വർഷങ്ങളായി ആവശ്യപ്പെടുന്ന ഓൺലൈനിൽ നികുതി അടുക്കാൻ ആവശ്യമായ സംവിധാനവും ഒരുക്കണമെന്ന് എൻ.വൈ.എൽ. കൊടുവള്ളി ടൗൺ കമ്മിറ്റി ആവശ്യപ്പെട്ടു.
വ്യാപാര ലൈസൻസ് പുതുക്കുന്നതിന് വ്യാപാരികളുടെ പ്രത്യേക ക്യാമ്പ് നടന്ന കഴിഞ്ഞ ദിവസം മണിക്കൂറുകൾ കാത്തുനിന്നാണ് പലരും നികുതികൾ അടച്ചത്. കെട്ടിടനികുതി, തൊഴിൽ നികുതി, ലൈസൻസ് ഫീ, തുടങ്ങി ഒട്ടനവധി നികുതികൾ സ്വീകരിക്കുന്നതിന് ഒരൊറ്റ കൗണ്ടറാണ് നിലവിലുള്ളത്.
പരിഹാരം കാണാൻ മുനിസിപ്പാലിറ്റി ശ്രമിക്കാത്ത പക്ഷ൦ എൻ.വൈ.എൽ ശക്തമായ സമര പരിപാടികളിലേക്ക് കടക്കുമെന്ന് അറിയിച്ചു.യോഗം എൻ.വൈ.എൽ മുൻസിപ്പൽ ജ. സെക്രട്ടറി മുജീബ് പട്ടിണിക്കര ഉദ്ഘാടനം ചെയ്തു.അലി ഹ൦ദൻ ഇ സി അദ്ധക്ഷത വഹിച്ചു.റാഷിദ് നെച്ചുമണ്ണിൽ, സമ്മിൽ മുബാറക്, റിയാസ് കോതൂർ എന്നിവർ സംസാരിച്ചു.
Tags:
KODUVALLY