ഈ മാസം 6 മുതൽ 10 വരെ അഹമ്മദാബാദിൽ നടക്കുന്ന പതിനാറാമത് ദേശീയ ജൂനിയർ സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സംസ്ഥാന ആൺകുട്ടികളുടെ ടീമിനെ കോഴിക്കോട്, കിണാശ്ശേരി ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ടി. ഫാബിൽ ഹുസൈനും പെൺകുട്ടികളുടെ ടീമിനെ പാലക്കാട് ഗവണ്മെന്റ് മോയൻസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ ഗായത്രി മോഹനനും നയിക്കും.
ബോയ്സ് ടീം : സുദർശ് സുരേന്ദ്രൻ (പാലക്കാട് ), നോയൽ വർഗീസ്, ഹാരിസൺ തോമസ്, അലൻ ജിയോ ബേബി ( തൃശൂർ ), വി. ആബിദ് അൽഫാൻ ( വയനാട് ), എം. നാജിൽ, മുഹമ്മദ് അഹ്‌നാസ് (കോഴിക്കോട് ) കോച്ച് : ഷാരോൺ വി തോമസ്
മാനേജർ : പി. ഷഫീഖ്.
ഗേൾസ് ടീം : എം. വിസ്മയ, എച്ച്. ദൃശ്യ (പാലക്കാട് ), ഡി. പി ദക്ഷിണ, ശ്രേയ സുരേഷ് (എറണാകുളം), ഏഞ്ചൽ റോസ് ബെൻസൺ ( തൃശൂർ ), പ്രതിഭ (മലപ്പുറം ) ഏ. ടി ഫാത്തിമ അംല ( കോഴിക്കോട് ) കോച്ച് : എൻ. ഷിബു
മാനേജർ : സുമിജ പ്രദീപ്.
Tags:
SPORTS