Trending

വിദ്യാർത്ഥികളുടെ വിസ്മയ കാഴ്ചകൾ ഒരുക്കി എരവന്നൂർ എ.എം.എൽ.പി സ്കൂൾ.

എരവന്നൂർ : പഠന പ്രവർത്തനങ്ങളുടെ ഭാഗമായി എരവന്നൂർ എ.എം.എൽ.പി സ്കൂൾ  ഒരുക്കിയ കൗതുകം ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - ഗണിത - പ്രവർത്തി പരിചയമേള ശ്രദ്ധേയമായി.ശാസ്ത്ര കാഴ്ചകൾ ഒരുക്കിയ പരീക്ഷണങ്ങളും പാഴ് വസ്തുക്കളിൽ നിന്നും മറ്റും നിർമിച്ച നിരവധി കരകൗശല വസ്തുക്കളുടെയും സ്റ്റാമ്പ് ,നാണയം, പഴയകാല വീട്ടുപകരണങ്ങൾ തുടങ്ങിയവയുടെയും  വൈവിധ്യമാർന്ന ശേഖരങ്ങൾ മുഴുവൻ കുട്ടികളും പ്രദർശിപ്പിച്ചു.

വാർഡ് മെമ്പർ ഫാത്തിമ മുഹമ്മദ് ഉദ്ഘാടനം ചെയ്ത മേളയിൽ കൊടുവള്ളി ബിആർസി കോർഡിനേറ്റർ റഷീദ് മാസ്റ്റർ മുഖ്യാതിഥിയായിരുന്നു.

കുട്ടികൾ ഒരുക്കിയ വിസ്മയ കാഴ്ചകൾ കാണാൻ രക്ഷിതാക്കൾ ഉൾപ്പെടെ നിരവധി പേർ എത്തിച്ചേർന്നു.
Previous Post Next Post
3/TECH/col-right