Trending

കരിഞ്ചോലയിലും, കിനാലൂര്‍ മങ്കയത്തും തീ പിടുത്തം.

കട്ടിപ്പാറ: കരിഞ്ചോലയിലും, കിനാലൂര്‍ മങ്കയത്തും തീ പിടുത്തം. സ്വകാര്യ ഭൂമിയിലാണ് തീപ്പിടുത്തം ഉണ്ടായത്.

മങ്കട മലയില്‍ ഏക്കര്‍ കണക്കായ പ്രദേശത്താണ് തീ പടര്‍ന്നത്. നരിക്കുനി, കൊയിലാണ്ടി എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.



കരിഞ്ചോലയിൽ വാഹനം എത്തിപ്പെടാത്തതിനാല്‍ തീ താഴേക്കു പടരുകയാണ്. വീടുകളിലേക്ക് തീ എത്താതിരിക്കാന്‍ ഫയര്‍ ഫോഴ്സ് ജാഗ്രത പുലര്‍ത്തുന്നുണ്ട്.



കരിഞ്ചോല മലക്ക് എതിര്‍ വശത്തുള്ള സ്വകാര്യ ഭൂമിയിലാണ് തീ പിടിത്തമുണ്ടായത്. കാടു പിടിച്ചു കിടക്കുന്ന പ്രദേശത്തെ തീ അണക്കാന്‍ മുക്കത്തു നിന്നും മൂന്നു യുണിറ്റ് ഫയര്‍ഫോഴ്സ് എത്തി.




Previous Post Next Post
3/TECH/col-right