പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എസ്.പി.സി യൂണിറ്റ് പ്രഥമ ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ് നടന്നു. കോഴിക്കോട് പാർലമെന്റ് അംഗം എം.കെ രാഘവൻ ഗാർഡ് ഓഫ് ഓണർ പരിശോധിച്ച് സല്യൂട്ട് സ്വീകരിച്ചു. സമൂഹോന്നതിക്കു വേണ്ടി സേവന സമർപ്പിതമായ ജീവിതം നയിക്കണമെന്ന് അദ്ദേഹം കേഡറ്റുകളെ ഓർമ്മപ്പെടുത്തി.
ജില്ലാ പഞ്ചായത്തംഗങ്ങളായ ഐ.പി.രാജേഷ്, നാസർ എസ്റ്റേറ്റ് മുക്ക്, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ഏറാടിയിൽ, വൈസ് പ്രസിഡൻറ് നിജിൽ രാജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. കെ. അബ്ദുള്ള മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സാജിദ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആനിസ ചക്കിട്ട കണ്ടി, ഹൈറുന്നിസ റഹീം, ബാലുശ്ശേരി സബ് ഇൻസ്പെക്ടർ സജി, എ.ഡി.എൻ.ഒ സന്തോഷ്കുമാർ, പി.ടി.എ. പ്രസിഡന്റ് എൻ. അജിത്കുമാർ, ഗാർഡിയൻ എസ് പി സി പ്രസിഡൻറ് അബ്ദുൽ സത്താർ, പ്രിൻസിപ്പാൾ ടി.ജെ പുഷ്പവല്ലി, ഹെഡ്മാസ്റ്റർ വി. അബ്ദുൽ ബഷീർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
പരേഡ് കമാൻറർ നിരഞ്ജനലക്ഷ്മി, സെക്കന്റ് ഇൻ കമാന്റ് നൂർ മുഹമ്മദ് അഫ്നാൻ, പ്ലറ്റൂൺ കമാന്റർമാരായ അൽക്ക എസ് നായർ, മുഹമ്മദ് ഷെഫിൻ, സി.പി.ഒമാരായ എ പി ജാഫർ സാദിഖ്, എം ഷൈനി, ഡി.ഐമാരായ മുഹമ്മദ് ജംഷിദ്, അഭിഷ എന്നിവർ പരേഡിന് നേതൃത്വം നൽകി. പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ച കേഡറ്റുകൾക്ക് എം. പി. ഉപഹാരങ്ങൾ നല്കി.
Tags:
EDUCATION