Trending

കൂട്ടുകാർക്കൊരു കൈത്താങ്ങാവാൻ രുചി മേളമൊരുക്കി കുരുന്നുകൾ.

കാന്തപുരം : നാടൻ രുചികളുടെ കലവറയൊരുക്കി കാന്തപുരം ജി.എൽ.പി. സ്കൂളിലെ കുരുന്നുകൾ സ്കൂൾ അങ്കണത്തിൽ 'രുചിമേളം' എന്ന പേരിൽ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനവും വില്പനയും സംഘടിപ്പിച്ചു. ഭക്ഷണവുമായി ബന്ധപ്പെട്ട് വിവിധ ക്ലാസുകളിലെ പാo ഭാഗങ്ങളോടനുബന്ധിച്ചാണ് പ്രദർശനം സംഘടിപ്പിച്ചത്.

നാടൻ പലഹാരങ്ങൾ,അച്ചാറുകൾ, പലതരം പായസങ്ങൾ തുടങ്ങി അപൂർവ രുചി വിഭവങ്ങൾ തയ്യാറാക്കിയത് കുട്ടികളും അമ്മമാരും ചേർന്നാണ്.   രാവിലെ 11 മണി മുതൽ ഉച്ചക്ക് 3 മണി വരെ സ്റ്റാളുകൾ പ്രവർത്തിച്ചു. ക്യാരറ്റ്, മത്തൻ, സേമിയ, അരി മുതലായവ കൊണ്ടുണ്ടാക്കിയ പായസങ്ങൾ;ചേന, ഈന്തപഴം, നാരങ്ങ, വെളുത്തുള്ളി എന്നിവയുടെ അച്ചാറുകൾ ഉണ്ണിയപ്പം, നെയ്യപ്പം, കുക്കറപ്പം,ഇലയട,ചട്ടിപ്പത്തിരി,വടകൾ തുടങ്ങി വിവിധ തരം നാടൻ പലഹാരങ്ങളും ഭക്ഷ്യവിഭവങ്ങളുമെല്ലാം 'രുചിമേള'ത്തിൽ ഇടം പിടിച്ചു.

കുട്ടികൾ കൊണ്ട് വന്ന വിഭവങ്ങളുടെ വില്പനയിലൂടെ മാത്രം 4300 രൂപയോളം ശേഖരിക്കാൻ കഴിഞ്ഞെന്നു സ്കൂൾ അധികൃതർ അറിയിച്ചു. വിപണനത്തിലൂടെ ലഭിച്ച പണം നിർധനരായ കുട്ടികൾക്കു നോട്ട് ബുക്ക്, ബാഗ്, കുട മുതലായവ വാങ്ങുന്നതിനുവേണ്ടി മാറ്റി വെക്കാനാണ് സ്റ്റാഫിൻ്റെ തീരുമാനം.

എസ്.എം.സി.ചെയർമാൻ അജിത് കുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന ഭക്ഷ്യമേളയുടെ ഉദ്ഘടന കർമം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. അബ്‌ദുള്ള മാസ്റ്റർ നിർവഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ്‌ റിയാസ്, എം.പി.ടി.എ പ്രസിഡന്റ്‌ സന്ധ്യ സുനിൽ, വിബിന വിഷ്ണുദാസ്, ഷിഞ്ചു.എം, സുബിഷ,ആർഷി എന്നിവർ ആശംസകൾ അറിയിച്ചു.

പ്രധാനധ്യാപകൻ എൻ കെ മുഹമ്മദ്‌ മാസ്റ്റർ സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി സൈനബ എൻ.കെ.എം നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right