Trending

എരവന്നൂർ എ.എം.എൽ.പി സ്കൂളിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു.

എരവന്നൂർ:യുദ്ധം ഒന്നിനും പരിഹാരമല്ല എന്ന സന്ദേശമുയർത്തി കൊണ്ട് നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ എരവന്നൂർ എഎംഎൽപി സ്കൂൾ വിദ്യാർത്ഥികളുടെ സംഗമം സംഘടിപ്പിച്ചു.

റഷ്യ - യുക്രൈയിൻ യുദ്ധത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലിയർപ്പിച്ച് സംഘടിപ്പിച്ച സംഗമത്തിൽ സമാധാനത്തിന്റെ പ്രതീകമായ ഒലിവ് ഇലകളും സഡാക്കോ കൊക്കിന്റെ മാതൃകകളും യുദ്ധ വിരുദ്ധ സന്ദേശമുയർത്തിയ പ്ലക്കാർഡുകളും കൈകളിൽ ഏന്തി പ്രതിജ്ഞ ചെയ്തു.

ഹെഡ്മാസ്റ്റർ നാസിർ തെക്കെ വളപ്പിൽ , സ്‌റ്റാഫ് സെക്രട്ടറി പി.കെ.മുഹമ്മദ് അഷ്റഫ്, സ്കൂൾ മാനേജർ ടി. കുഞ്ഞിമാഹിൻ ,കെ.ഹസീന, യു.പി.നജിയ, ഫാത്തിമ സുഹറ, നീതു, മുസ്ഫിറ , ഷാനിബ എന്നിവർ നേതൃത്വം നൽകി.

നല്ലപാഠം കോർഡിനേറ്റർ ജമാലുദ്ദീൻ പോലൂർ സ്വാഗതവും സഫ്നാസ്.പി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right