പൂനൂര്‍ :ദയ റിലീഫ് സെല്‍ നെരോത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധന ശേഖരണാര്‍ത്ഥം മാര്‍ച്ച് 15 ന് സംഘടിപ്പിക്കുന്ന ബിരിയാണി
ചാലഞ്ചിന്‍റെ സ്വാഗത സംഘം ഓഫീസ് എം.കെ.രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു.ദയ ചെയര്‍മാന്‍ എ.പി മുഹമ്മദ് ഹാജി അധ്യക്ഷനായി
ചടങ്ങില്‍ ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഏറാടിയില്‍ ഇന്ദിര , വൈസ് പ്രസിഡന്‍റ് എം.കെ.നിജില്‍ രാജ് , വാര്‍ഡ് മെമ്പര്‍ ഖൈറുന്നിസ റഹീം , വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികളായ എം.കെ. മൂസ്സ മാസ്റ്റര്‍ , ഒ.കെ. ദാമോദരന്‍ , കെ.കെ. നാസര്‍ മാസ്റ്റര്‍ , കബീര്‍ നെല്ലിക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
നൗഫല്‍ മങ്ങാട് സ്വാഗതവും, കെ.പി. നാസര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Tags:
POONOOR