കൊടുവള്ളി: കെ.എം.ഒ. ആർട്സ് കോളേജിൽ പരീക്ഷ എഴുതാൻ എത്തിയ ദാറുൽ അസ്ഹർ ഇസ്ലാമിക് വിമൻസ് കോളേജിലെ കുട്ടികൾ ധരിച്ച യൂണിഫോമിനെ (പർദ്ദ) അധിക്ഷേപിച്ച് സ്ഥാപന മേധാവികളും അധ്യാപകരും.പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്നതിനിടയിലും വസ്ത്രത്തെ അധിക്ഷേപിച്ച് മാനസികമായി പീഡിപ്പിച്ചുവെന്ന് വിദ്യാർഥിനികൾ. പരാതിപ്പെട്ട വിദ്യാർത്ഥിനികളെ പരിഹസിച്ച് തിരിച്ചയച്ചു.
ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ അഫിലിയേറ്റഡ് സ്ഥാപനമായ കൊടുവള്ളി ദാറുൽ അസ്ഹർ ഇസ്ലാമിക് വനിതാ കോളേജിലെ മഹ്ദിയ കോഴ്സിന് പഠിക്കുന്ന പെൺകുട്ടികൾക്കാണ് ഈ ദുരനുഭവം.അധ്യാപകര്‍ക്കെതിരെ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല.
അധ്യാപകര്‍ക്കും മാനേജ്മന്‍റിലെ അംഗങ്ങള്‍ക്കുമെതിരെ നടപടി എടുത്തില്ലെങ്കില്‍ സ്ഥാപനത്തിനെതിരെ പ്രതിഷേധിക്കാനൊരുങ്ങുകയാണ് SKSSF കൊടുവള്ളി മേഖല കമ്മിറ്റി.ദാറുല്‍ അസ്ഹര്‍ സ്ഥാപന മാനേജ്മെന്‍റും കെ എം ഒ യിലെ അധ്യാപകരുടെ ഇത്തരം നടപടിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.ഹിജാബിനെതിരെ കര്‍ണ്ണാടക ഗവണ്‍മെന്‍റ് രംഗത്ത് വന്ന അതേ സമയത്താണ് മുസ്ലിം മാനേജ്മെന്‍റിന്‍റ കീഴിലുള്ള ഒരു സ്ഥാപനത്തിലെ അധ്യാപകര്‍ പര്‍ദ്ദക്കെതിരെ വന്നിരിക്കുന്നത് എന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്.
Tags:
KODUVALLY