കൊടുവള്ളി മുൻസിപ്പൽ എസ്ടിയു പ്രസിഡണ്ട് കെ കെ മജീദിൻ്റെ അദ്ധ്യക്ഷതയിൽ കൊടുവള്ളി മുസ്ലീം ലീഗ് ഓഫീസിൽ വെച്ച് നടന്ന കൺവൻഷൻ കൊടുവള്ളി മുനിസിപ്പൽ മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെ കെ ഖാദർ ഉത്ഘാടനം ചെയ്തു.
മുനിസിപ്പൽ ജനറൽ സെക്രട്ടറി ആർസി രവിന്ദ്രൻ സ്വാഗതം പറഞ്ഞ കൺവൻഷനിൽ കൊടുവള്ളി മണ്ഡലം എസ്ടിയു ജനറൽ സെക്രട്ടറി കെ കെ സലാം മുഖ്യപ്രഭാഷണം നടത്തുകയും കൊടുവള്ളിമണ്ഡലം എസ്ടിയു സെക്രട്ടറിയും നിരീക്ഷകനും കൂടിയായ സിദ്ധീഖലി മടവൂർ തിരഞ്ഞെടുപ്പ് നിയന്ത്രിക്കുകയും ജയ ഫർ കെ കെ നന്ദി പറയുകയും ചെയ്തു.
പുതിയ കമ്മറ്റി ഭാരവാഹികളായി മജീദ് കെ കെ പ്രസിഡണ്ടായും അബ്ദുൽ കരീം കെ കെ, മുനീർ പിസി, ജയൻ, എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും ജനറൽ സെക്രട്ടറിയായി ജയഫർ കെ കെ, സെക്രട്ടറിമാരായി അസയിൻ പാലക്കുറ്റി, മുഹമ്മദ് ബാവ കളരാന്തിരി, സൗദ കരീറ്റിപ്പറമ്പ്, ട്രഷററായി ആർസി രവീന്ദ്രനെയും കൺവൻഷൻ തിരഞ്ഞെടുത്തു.
0 Comments