Trending

ജെൻഡർ ബജറ്റിംഗ് ഏകദിന ശില്പശാലനടത്തി.

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2022-23 സാമ്പത്തിക വർഷം ജെൻഡർ ബജറ്റ് ആക്കുന്നതിന്റെ ഭാഗമായി ജെൻഡർ ബജറ്റിംഗ് ഏകദിന ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് ഷിഹാന രാരപ്പൻകണ്ടി അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളും ആസൂത്രണ സമിതി അംഗങ്ങളും വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളും പങ്കെടുത്തു  കില ഫാക്കൽറ്റി കളുടെ നേതൃത്വത്തിൽ വിവിധ സെഷനുകളായി ക്ലാസുകൾ നടന്നു.

ബ്ലോക്ക് സെക്രട്ടറി രജിത .കെ സ്വാഗതവും ജോയിന്റ് ബി.ഡി.ഒ പ്രദീപ്കുമാർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right