Trending

എം.ഡി.എം.എയും,കഞ്ചാവുമായി എളേറ്റിൽ വട്ടോളി സ്വദേശിയായ യുവാവ് പിടിയില്‍.

വയനാട്: ബാവലി ചെക്ക് പോസ്റ്റില്‍ ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റ് പാര്‍ട്ടിയും, മാനന്തവാടി റേഞ്ച് പാര്‍ട്ടിയും സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ കര്‍ണ്ണാടക ആര്‍.ടി.സി ബസില്‍ കടത്തുകയായിരുന്ന 15 ഗ്രാം എം.ഡി.എ.എ യും, 15 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി.താമരശ്ശേരി കിഴക്കോത്ത് എളേറ്റില്‍ വട്ടോളി ചെറ്റക്കടവ് തടേങ്ങല്‍ ഷിഹാബ് (30) ആണ് പിടിയിലായത്.

ബാവലി ചെക്ക്‌പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.കെ ഷാജി, മാനന്തവാടി റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി.ജി രാധാകൃഷ്ണന്‍, മാനന്തവാടി റേഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍മാരായ സജീവന്‍ തരിപ്പ, ഷാജി, ബാവലി എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ സി.ഇ.ഒ വിപിന്‍, മാനന്തവാടി എക്‌സൈസ് റേഞ്ച് ഓഫീസിലെ സി.ഇ.ഒ മാരായ മഹേഷ്, രാജേഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right