Trending

ദേശീയ ഉർദു ദിനാഘോഷവും, ലതാ മങ്കേഷ്കർ അനുസ്മരണവും.

കോഴിക്കോട്: ദേശീയ  ഉർദു ദിനാഘോഷത്തിന്റെ  ഭാഗമായി കേരള ഉർദു ടീച്ചേഴ്സ് അക്കാദമിക് കൗൺസിൽ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ  
ദേശീയ ഉർദു ദിനാഘോഷവും ലതാ മങ്കേഷ്കർ അനുസ്മരണവും നടത്തി.
ഉർദു ഗസൽ ചക്രവർത്തി മിർസാ ഗാലിബിൻ്റെ ചരമദിനമാണ് ദേശീയ ഉർദു ദിനമായി ആചരിക്കുന്നത്.

കെ.യു.ടി.എ സംസ്ഥാന  പ്രസിഡണ്ട് ഡോ.ഷംസുദ്ദീൻ തിരൂർക്കാട് ഉദ്ഘാടനം ചെയ്തു. കെ.യു.ടി.എ ജില്ലാ പ്രസിഡണ്ട് എൻ.കെ റഫീഖ് അധ്യക്ഷത വഹിച്ചു. ഡോ.അബ്ദുൽ ഹമീദ് കാരശ്ശേരി ഗാലിബ് അനുസ്മരണ പ്രഭാഷണം നടത്തി. ലതാ മങ്കേഷ്കർ അനുസ്മരണം ഇ.പി ഹംസ മാസ്റ്റർ മൊകേരിയും നിർവഹിച്ചു.അമീന ഹമീദ്, ഷംല ഷെറിൻ എന്നിവർ   ഗസലുകൾ ആലപിച്ചു.

കെ.യു.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി സി.എം ലത്തീഫ്, കെ.യു.ടി.എ സംസ്ഥാന സെക്രട്ടറിമാരായ സലാം മലയമ്മ,കെ.പി സുരേഷ്, സംസ്കൃത ഫെഡറേഷൻ സംസ്ഥാന സമിതി അംഗം സി.പി സുരേഷ് ബാബു,
കെ.യു.ടി.എ കോഴിക്കോട് റവന്യൂ ജില്ലാ ജനറൽ സെക്രട്ടറി സി.ടി അബൂബക്കർ മായനാട്, ജില്ലാ അക്കാദമിക് കോഡിനേറ്റർ യൂനുസ് വടകര, അബ്ദുറഷീദ് പാണ്ടിക്കോട്, ടി.വിനീഷ്,മുജീബ് കൈപാക്കിൽ, നിഷ.എൻ വടകര, കോയ മലയമ്മ, എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right