കൂരാച്ചുണ്ട് : മലബാറിന്റെ ഗവി എന്നറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രമായ വയലടയില്‍ സന്ദര്‍ശകര്‍ക്കായി വ്യത്യസ്ഥമായ 'എക്സ്പ്ലോര്‍ വയലട' പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു.സമീപമുള്ള ഏഴ് പഞ്ചായത്തുകളുടെ സഹകരണത്തോടെ അക്വമലബാര് ടൂറിസത്തിന്റെ നേതൃത്വത്തിലാണ് പ്രദേശത്തെ കര്‍ഷകര്‍, ഗോത്ര വിഭാഗങ്ങള്‍ തദ്ദേശീയര്‍ എന്നിവരെ സമന്വയിപ്പിച്ച് പദ്ധതികള്‍ നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായി ഫാമിലി പാര്‍ക്ക്, ഫുഡ് കോര്‍ട്ട്, ഹോം സ്റ്റേ എന്നിവയാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കുന്നത്. കൂടാതെ ഓഫ് റോഡ് യാത്ര സൗകര്യവുമുണ്ട്. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മോയത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു.
മുന്‍ വിജിലന്‍സ് എസ്പി സി.ടി. ടോം, ഫാ. ജോസ് കീലത്ത്, അക്വ മലബാര്‍ ടൂറിസം ചെയര്മാന് മാര്ട്ടിന് തോമസ്, ഇന്ദിര ഏറാടിയില്‍, പി. ഉസ്മാന്, റംല ഹമീദ്, സിമിലി ബിജു, രാജാ രവിവര്‍മ്മ, ബേബി സഖറിയാസ്, ഷാജി കെ. പണിക്കര്‍, മെലന് മാര്ട്ടിന് എന്നിവര്‍ പ്രസംഗിച്ചു.
Tags:
KOZHIKODE