Trending

ഹിജാബ് നിരോധനം ഭരണഘടനാ വിരുദ്ധം : KK രമ MLA

വടകര:ഹിജാബ് നിരോധനത്തിരെ ബുസ്താനിയ വനിതാ കോളേജ് യൂണിയന്റെ നേതൃത്വത്തിൽ "സ്റ്റാൻഡ് വിത്ത് ഹിജാബ്" സിഗ്‌നേച്ചർ കാംപയിൻ കാമ്പസിൽ സംഘടിപ്പിച്ചു. പ്രതിഷേധ 
സംഗമം കെ.കെ രമ MLA ഉദ്ഘാടനം ചെയ്തു. ഇഷ്ട ഭക്ഷണം കഴിക്കാനും  വസ്ത്രം ധരിക്കാനുമുളള സ്വാതന്ത്ര്യം  ഭരണഘടന പൗരന്മാർക്ക് നൽകുന്നുണ്ട്, അത് ഹനിക്കാൻ പാടില്ലെന്ന് MLA അഭിപ്രായപ്പെട്ടു.

യൂണിയൻ കൺവീനർ ഇർഫാന ഷിറിൻ സ്വാഗതവും,  കോളേജ് പ്രിൻസിപ്പൽ ഫിറോസ് മാസ്റ്റർ അധ്യക്ഷതയും വഹിച്ചു .ആശംസകൾ അർപ്പിച്ചു കൊണ്ട്   ആയഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സരള ടീച്ചർ , എൻ .പി അബ്ദുളള ഹാജി, ബി.ജെ.ഡി.സി പ്രസിഡൻ്റ് പി.സി ഹസ്സൻ കുട്ടി ഹാജി  സംസാരിച്ചു . സെക്രട്ടറി എ.പി മഹ്‌മൂദ് ഹാജി , ട്രഷറർ ടി.പി ഇബ്രാഹീം ഹാജി , മദ്രസ സദ്ർ മുഅല്ലിം ഇ.പി.എ അസീസ് ബാഖവി ,കോളേജ്   വൈസ് പ്രിൻസിപ്പാൾ മുഹ്‌യിദ്ധീൻ ഫൈസി  ,  ഷക്കീബ്  , അമീർ ഹുദവി , ഷുക്കൂർ ഹുദവി,  വിജില തുടങ്ങിയവർ സംബന്ധിച്ചു.ഫാത്തിമ S M നന്ദി പ്രസംഗം നടത്തി. 

K K  രമ M L A കൈമുദ്ര പതിപ്പിച്ച് തുടക്കമിട്ട പ്രതിഷേധ പരിപാടിയിൽ നിരവധി   വിദ്യാർത്ഥികൾ അണിനിരന്നു.തങ്ങളുടെ    പ്രതിഷേധങ്ങൾ  കൈമുദ്രകൾ പതിപ്പിച്ചും, പ്ളക്കാർഡുകൾ ഉയർത്തിയും, മുദ്രാവാക്യങ്ങൾ വിളിച്ചും രേഖപ്പെടുത്തി.
Previous Post Next Post
3/TECH/col-right