കൊടുവള്ളി: ഫ്രണ്ട്സ് സ്പോർട്സ്സ് ക്ലബ്ബ് വാവാട് സംഘടിപ്പിച്ച ജില്ലാതല വോളിമേളയിൽ എതൻസ് പരപ്പൻ പോയിൽ വിജയികളായി. പ്രീമിയർ ലീഗ് വോളിയിൽ ക്ലബ്ബ് ഡി എസ്കോബാർ വാവാടും വിജയികളായി.വോളിബോൾ മേള നഗരസഭ ചെയർമാൻ അബ്ദു വെള്ളറ ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് പ്രസിഡൻ്റ് കെ.പി.അശോകൻ അധ്യക്ഷത വഹിച്ചു.മാധ്യമ പ്രവർത്തകനും എഴുത്തുകാരനും അവാർഡ് ജേതാവുമായ
അഷ്റഫ് വാവാട്, കാശ്മീരിലെ മൗണ്ട് മച്ചോയ് പീക്ക് കീഴsക്കിയ പി.കൃഷണദാസ് ,നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ ദേവിക രാജൻ,നിയ ഫാത്തിമ, പി.കെ.ജാസി എന്നിവരെ ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
രോഗികൾക്കുള്ള മരുന്നിനുള്ള സാമ്പത്തിക സഹായം മുജീബും, ദക്ഷണ കിറ്റുകൾകെ.പി.ഷാമിലും വിതരണം ചെയ്തു.
നഗരസഭ കൗൺസിലർ പി.വി.ബഷിർ ,ഡോ.പി.അബ്ദുല്ല, റിട്ട. എസ്.ഐ.രാജഗോപാലൻ, വി. രവീന്ദ്രൻ, പി.സി. രാജേഷ്, എം.പി.മുരളീധരൻ, വി.ഷിജികുമാർ തുടങ്ങിയവർ സംബന്ധിച്ചു.
പി.കെ.ജാബിർ സ്വാഗതവും പി.കെ. സലിം നന്ദിയും പറഞ്ഞു.
Tags:
KODUVALLY