എളേറ്റിൽ:"കേരളത്തെ കലാപ ഭൂമിയാക്കാൻ അനുവദിക്കില്ല " എന്ന മുദ്രാവാക്യം ഉയർത്തി സഖാവ് യു.കെ. കുഞ്ഞിരാമൻ രക്തസാക്ഷി ദിനത്തിൽ സി.പി.ഐ.(എം) എളേറ്റിൽ ലോക്കൽ കമ്മറ്റി എളേറ്റിൽ വട്ടോളിയിൽ നടത്തിയ പ്രകടനവും -ബഹുജന കൂട്ടായ്മയും സഖാവ് എൻ കെ സുരേഷ് ഉദ്ഘാടനം ചെയ്തു.
പി.സുധാകരൻ അധ്യക്ഷത വഹിച്ചു. ശുഹൈബ് കൊടുവള്ളി മുഖ്യ പ്രഭാഷണം നടത്തി.ദിജേഷ് വലിയപറമ്പ്, കെ.ലോഹിതാക്ഷൻ, കെ. ദാസൻ ,കെ.എം.ആഷിഖ് റഹ്മാൻ . എന്നിവർ സംസാരിച്ചു.
വി.പി. സുൽ ഫിക്കർ സ്വാഗതവും ടി. രവീന്ദ്രൻ നന്ദിയും പറഞ്ഞു.
0 Comments