Trending

സർക്കാർ തീരുമാനം പു:ന പരിശോധിക്കണം.

എളേറ്റിൽ: അദ്ധ്യാപകർക്കും ജീവനക്കാർക്കും  ഏർപ്പെടുത്തിയ പങ്കാളിത്ത പെൻഷൻ പദ്ധതി പുന:പരിശോധിക്കണമെന്നും, മെഡിസപ് പദ്ധതി സുതാര്യമായും
ഒ.പി.ഉൾപ്പെടെ ഉൾപ്പെടുത്തിക്കൊണ്ട് നടപ്പിലാക്കണമെന്നും എം.ജെ.എച്ച്.എസ്.എസിൽ ചേർന്ന കെ.പി.എസ്. ടി.എ. യോഗം  സർക്കാറിനോട് ആവശ്യപ്പെട്ടു.

യോഗം ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഐ പി രാജേഷ് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ എം.സി. യൂസുഫ് സ്വാഗതം പറഞ്ഞു.ജില്ലാ പ്രസിഡന്റ് കെ. നവനീത് മോഹൻ, സെക്രട്ടറി എം.പി. മുഹമ്മദ്, കെ കെ ജസീർ, ഷഫീഖ്പി., സാജിത, പി.ഷാനവാസ് എന്നിവർ സംസാരിച്ചു
Previous Post Next Post
3/TECH/col-right