കൊടുവള്ളി: ഇശൽ മാല മാപ്പിള കലാ സാഹിത്യ സംഘം കോഴിക്കോടിൻ്റെ വാർഷിക ആഘോഷ പരിപാടികളുടെ ഭാഗമായിമൈത്രി സംഗമവും കവിയരങ്ങും സംഘടിപ്പിച്ചു. ഗാന രചയിതാവ് ബി.ടി. കുഞ്ഞു കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്തു.
അഷ്റഫ് വാവാട് അധ്യക്ഷത വഹിച്ചു. ബബിത അത്തോളി, വി.പി.മുജീബ് റഹ്മാൻ, എം.ടി. സൈഫുന്നിസ, ഷമീന ഇഖ്ബാൽ, ഫിദ, നദീറ എന്നിവർ കവിയരങ്ങിൽ പങ്കെടുത്തു.
ഇ.കെ.ശൗക്കത്തലി ഓമശ്ശേരി സ്വാഗതവും മുഹമ്മദ് അപ്പ മണ്ണിൽ നന്ദിയും പറഞ്ഞു. തുടർന്ന് റഹീന കൊളത്തറയുടെ നേതൃത്വത്തിൽ പാട്ടുകളുടെ അവതരണവും നടന്നു.
Tags:
KODUVALLY