പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂളിൽ പ്ലസ് വൺ വിദ്യാർഥിയായ വിസ്മയ (15) അന്തരിച്ചു. അഭിമാനകരമായ നേട്ടങ്ങൾ കാഴ്ചവെച്ച ഈ മിടുക്കിയുടെ നേട്ടങ്ങൾ വിസ്മയകരമായിരുന്നു.
പേശികളുടെ ബലക്ഷയം മൂലം തളർന്ന ശരീരത്തിന് സ്വന്തം ഇഷ്ടപ്രകാരം നടക്കാനോ ഇരിക്കാനോ എഴുതാൻ പോലുമോ കഴിയാത്ത അവസ്ഥയിലായിരുന്നിട്ടും എട്ടാം തരത്തിൽ പഠിക്കുമ്പോൾ എൻ എം എം എസ് പരീക്ഷ വിജയിച്ച് സ്കോളർഷിപ്പിന് അർഹത നേടിയ ഈ മിടുക്കി കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടുകയും ചെയ്തു.
കട്ടിപ്പാറ കോളിക്കൽ ആര്യംകുളം പി. ഗിരീഷിന്റെയും,കെ. പി.രോഹിണിയുടെയും മകളാണ്. സഹോദരൻ: വൈഷ്ണവ്.
Tags:
OBITUARY