Trending

നാഷണൽ സർവ്വീസ് സ്കീം സപ്തദിന ക്യാമ്പിന് തുടക്കം.

എളേറ്റിൽ എം ജെ ഹയർ സെക്കണ്ടറി സ്കൂളിൽ നാഷണൽ സർവ്വീസ് സ്കീം സപ്തദിന ക്യാമ്പിന് തുടക്കമായി. അതിജീവനം 2021  എന്ന് പേരിട്ട ക്യാമ്പ് ഡിസംബർ 26 മുതൽ ജനുവരി 1 വരെ കോ വിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടാണ് നടത്തപ്പെടുന്നത്.
എൻ എസ് എസ് ഗീതത്തോട് കൂടി ആരംഭിച്ച ക്യാമ്പ് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി നസ്റി ഉദ്ഘാടനം നിർവ്വഹിച്ചു.

സ്വാഗത സംഘം ചെയർമാൻ മുഹമ്മദലി കെ അധ്യക്ഷത വഹിച്ച ചടങ്ങിന് സി സുബൈർ സ്വാഗതവും,കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കെ അബ്ദുറഹിമാൻ മുഖ്യപ്രഭാഷണവും നടത്തി.

പി ടി എ പ്രസിഡണ്ട് എം.എ ഗഫൂർ മാസ്റ്റർ, പ്രോഗ്രാം ഓഫീസർ ഷാഹിദ് കെ, വളണ്ടിയർ ലീഡർമാരായ ജസീം അലി, സലീക്ക പർവ്വിൻ  തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right