എളേറ്റിൽ:എളേറ്റിൽഎം.ജെ.എച്ച്.എസ്.എസ്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന കൗമാര ശാക്തീകരണ പദ്ധതിയായ "ചങ്കിൻ്റെ" രണ്ടാം മോഡ്യൂൾ "സുരക്ഷിത കൗമാരം" അഡോളസെൻ്റ് ബ്രിഗേഡ്മാർക്ക് പരിശീലനം നൽകി.
സ്കൂൾ മെൻ്റർ ഡോ. ഗീതു സതീഷ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. പൂർണ്ണമായും കുട്ടികൾ നിയന്ത്രിച്ച ചടങ്ങിൽ ഗൗരി പാർവതി (8C) അധ്യക്ഷത വഹിച്ചു. ഗസൽ ഗായകനും ചങ്ക് ബ്രിഗേഡിയറുമായ സൈദ് അബാൻ (9A) ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ എഡ്യു കെയർ കൺവീനർ ശ്രീ ഹബീബ് റഹ്മാൻ,അയിഷ ജസ (8H) എന്നിവർ ആശംസകൾ നേർന്നു.ഹൃദ്യ വിനോദ് (9B) സ്വാഗതവും ബൃന്ദ എലിസബത്ത് (8D) നന്ദിയും പറഞ്ഞു.
Tags:
EDUCATION