കൂടരഞ്ഞി: കൂടരഞ്ഞി-പൂവാറൻതോട് റോഡിൽ ഉറുമിക്ക് സമീപം ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.സുഹൃത്തിന് പരിക്കേറ്റു.
വല്ലത്തായ്പാറ പുറമഠത്തിൽ സുബൈർ - സൗദ ദമ്പതികളുടെ മകൻ മുഹമ്മദ് ഹാഷിം (22) ആണ് മരിച്ചത്.
പരിക്കേറ്റ സുഹൃത്ത് മുഹമ്മദ് ജുനൈസിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൂവാറൻതോട് ഭാഗത്തു നിന്നും ഇറക്കം ഇറങ്ങി വരുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.
Tags:
KOZHIKODE