എളേറ്റിൽ:നിപ,പ്രളയം,കോവിഡ് 19 മുതലായവ മൂലം പ്രയാസമനുഭവിക്കുന്ന വ്യാപാരി വ്യവസായികളുടെ ആവശ്യങ്ങൾ നിയമസഭയിൽ ഉന്നയിക്കുമെന്ന് എം.കെ.മുനീർ എം.എൽ .എ. പറഞ്ഞു.എളേറ്റിൽ മർച്ചൻ്റ്സ് അസോസിയേഷൻ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.എൽ.എ.യുടെ സ്വീകരണവും, വിദ്യാഭ്യാസ അവാർഡ് ദാനവും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡൻ്റ് അഷ്റഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ടി.പി.അബ്ദുൽ ഖാദർ ഹാജി അദ്ധ്യക്ഷത വഹിച്ചു.
നാസർ പോപ്പുലർ ,കെ.അബ്ദുൽ നാസർ ഹാജി, ഷംസുദ്ദീൻ എളേറ്റിൽ, സമദ് വട്ടോളി, ബി.സി.മോയിൻ,എം.എ. ഗഫൂർ മാസ്റ്റർ, ഹക്കീം ഗ്ലാസ് ഇന്ത്യ, നജീബ്, ഹാഫിസുറഹ്മാൻ എന്നിവർ സംസാരിച്ചു.
0 Comments