Trending

അറബിക് ഭാഷ ദിനം:എരവന്നൂർ എ.എം.എൽ.പി സ്കൂൾ വിവിധ പരിപാടികളോടെ ആചരിച്ചു.

ലോക അറബിക് ഭാഷ ദിനവുമായി ബന്ധപ്പെട്ട് എരവന്നൂർ എഎംഎൽ പി സ്കൂളിൽ തയ്യാറാക്കിയ അറബി മാഗസിനും കാലിഗ്രാഫി പ്രദർശനവും ശ്രദ്ധേയമായി.സ്കൂൾ വിദ്യാർത്ഥികളുടെ രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ അന്നൂർ അറബിക് മാഗസിൻ പ്രകാശനവും പൂർവ്വ വിദ്യാർത്ഥിനി ഖദീജ ഷാനയുടെ അറബി കാലിഗ്രാഫി പ്രദർശന ഉദ്ഘാടനവും , സ്കൂൾ പാഠപുസ്തക സമിതി അംഗവും മലബാർ അറബിക് കോളേജ് വൈസ് പ്രിൻസിപ്പലുമായ എൻ.പി അബ്ദുൽ ഗഫൂർ ഫാറൂഖി നിർവഹിച്ചു.

ഹെഡ്മാസ്റ്റർ നാസർ തെക്കെവളപ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി.സ്കൂൾ സ്റ്റാഫ്  സെക്രട്ടറി പി.കെ മുഹമ്മദ് അഷ്റഫ്, എസ്.ആർ.ജി കൺവീനർ കെ.ഹസീന എന്നിവർ ആശംസകൾ അർപ്പിച്ചു.

അറബിക് സീനിയർ അധ്യാപകൻ ടി.കുഞ്ഞിമാഹിൻ സ്വാഗതവും അറബിക് ക്ലബ്ബ് കൺവീനർ മുസ്ഫിറ.സി.ടി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right