പന്നിക്കോട്ടൂർ: നരിക്കുനി പഞ്ചായത്ത് രണ്ടാം വാർഡ് മുസ്ലിം ലീഗ് കൺവെൻഷനും അനുമോദന സദസ്സും പന്നിക്കോട്ടൂർ ശിഹാബ് തങ്ങൾ സെന്ററിൽ നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി വി ഇല്ല്യാസ് ഉദ്ഘാടനം ചെയ്തു. വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് പി ടി അഷ്‌റഫ് അധ്യക്ഷത വഹിച്ചു.
നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. കെ സലീം ഉപഹാര സമർപ്പണവും കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. കെ അബ്ദുറഹിമാൻ മുഖ്യപ്രഭാഷണവും നടത്തി.
എം ഫിൽ ബിരുദം നേടിയ സയ്യിദ് അബ്ദുള്ളാഹിൽ ഹമ്മാദ് തങ്ങൾ, സീഡ് പുരസ്കാര ജേതാവ് സിറാജുദ്ധീൻ പന്നിക്കോട്ടൂർ, നരിക്കുനി പഞ്ചായത്ത് ജി.സി.സി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഷ്റഫ് കല്ലാഞ്ഞാടൻ, നഴ്സിങ്ങിൽ ഗ്രാജുവേഷൻ കരസ്ഥമാക്കിയ എം. എസ്. എഫ് യൂണിറ്റ് പ്രസിഡന്റ് കെ. ടി.നിസാമുദ്ധീൻ എന്നിവരെ അനുമോദിച്ചു.
പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് പി സി ആലിഹാജി, പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എൻ. കെ മുഹമ്മദ് മുസ്ലിയാർ, നിയോജക മണ്ഡലം കൗൺസിൽ അംഗം എ. ടി മുഹമ്മദ് മാസ്റ്റർ, പി ടി കെ മരക്കാർ മാസ്റ്റർ, ബി. സി ഷാഫി മാസ്റ്റർ, എം. കെ ഇർഷാദ്, ബി സി ഷാഫി, അസ്‌ലം വി പി, ജസീൽ പി.സി, അമീൻ ബിസി തുടങ്ങിയവർ സംസാരിച്ചു.
രണ്ടാം വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം. പി. സി ഷുക്കൂർ മാസ്റ്റർ സ്വാഗതവും,സെക്രട്ടറി ജലീൽ ബിസി നന്ദിയും പറഞ്ഞു
Tags:
NARIKKUNI