എളേറ്റിൽ: മർകസ് വാലി എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ മിഷന്റെ ആഭിമുഖ്യത്തിൽ കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മിൽ ചെയർമാൻ പി. യൂസഫ് ഹൈദർ എന്നിവർക്ക് സ്വീകരണവും സൗഹൃദ സംഗമവും സംഘടിപ്പിച്ചു.
കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി കെ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.സലാം മാസ്റ്റർ ബുസ്താനി ആദ്യക്ഷത വഹിച്ചു. ഹാഫിള് അബൂബക്കർ സഖാഫി സന്ദേശ പ്രഭാഷണം നടത്തി.
എൻ കെ സുരേഷ്, കെ ആലി മാസ്റ്റർ, വൈലാങ്കര മുഹമ്മദ് ഹാജി, നാസർ പോപ്പുലർ, കെ അസീസ് സഖാഫി, ഒ ടി ഷഫീക് സഖാഫി, എന്നിവർ പ്രസംഗിച്ചു.സിപി ശാഫി സഖാഫി, കെ കെ സ്വാലിഹ് അസ്മാക് എന്നിവർ ഉപഹാരസമർപ്പണം നടത്തി.
പി വി അഹമ്മദ് കബീർ സ്വാഗതവും, സി പി ഫസലുൽ അമീൻ നന്ദിയും പറഞ്ഞു
Tags:
ELETTIL NEWS