Trending

ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്ന് കൊടുവള്ളിയിൽ.

കൊടുവള്ളി: ഓൾകേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 37-ാമത് ജില്ലാ സമ്മേളനം ഇന്ന് (21 ന് ചൊവ്വാഴ്ച) കൊടുവള്ളി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ (വാഹിനി നാരായണൻ നഗർ) നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ജില്ലാ സമ്മേളനം കോവിഡ് പശ്ചാത്തലമായതിനാൽ പ്രതിനിധി സമ്മേളനമായാണ് നടക്കുന്നത്. ജില്ലയിലെ ഒൻപത് മേഖലകളിൽ നിന്നായി 110 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. 21 ന് രാവിലെ ഒൻപതിന് ജില്ലാ പ്രസിഡന്റ് ചന്ദ്രൻ പാറക്കടവ് പതാക ഉയർത്തും. 10 ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി മോനച്ചൻ തണ്ണിത്തോട് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറർ ജോയ് ഗ്രേസ്, സംസ്ഥാന സെക്രട്ടറി രജീഷ് പി.ടി.കെ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.വി.സുനിൽകുമാർ, സജീഷ് മണി എന്നിവർ പങ്കെടുക്കും.

സ്റ്റുഡിയോ അനുബന്ധ സ്ഥാപനങ്ങളെ അവശ്യസർവീസ് വിഭാഗത്തിൽ ഉൾപ്പെടുത്തുക, ഫോട്ടോ വീഡിയോഗ്രാഫർമാരെ സാംസ്കാരികക്ഷേമനിധിയിൽ ഉൾപ്പെടുത്തുക, ഫോട്ടോഗ്രാഫി മേഖലയിൽ തൊഴിലെടുക്കുന്നവരെ ഇ.എസ്.ഐ. പരിധിയിൽ ഉൾപ്പെടുത്തുക, കോവിഡ് പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന ഫോട്ടോഗ്രാഫി മേഖലയിലുള്ളവർക്ക് പലിശരഹിത വായ്പ അനുവദിക്കുക, കോവിഡ് കാലത്ത് കെട്ടിട വാടക കുറച്ചു നൽകാൻ സർക്കാർ ഉത്തരവ് നൽകിയെങ്കിലും നടപ്പാക്കാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകുക എന്നീ ആവശ്യങ്ങൾ സമ്മേളനം ഉന്നയിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ചന്ദ്രൻ പാറക്കടവ്, സെക്രട്ടറി അനൂപ് മണാശ്ശേരി, ട്രഷറർ പി.രമേശ്, സ്വാഗത സംഘം ചെയർമാൻ ഷാജി കൂടരഞ്ഞി, കൺവീനർ ശ്യാം കാന്തപുരം, പ്രദീപ് ഫോട്ടിമ എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right