Trending

നഷ്ട്ടമായത് മാപ്പിളപ്പാട്ടിന്റെ സുൽത്താനെ: റംല ബീഗം

കൊടുവള്ളി:ലോകം മുഴുവൻ ഉള്ള മലയാളിയുടെ പ്രിയങ്കരനായ മാപ്പിളപ്പാട്ട് കലാകാരനായിരുന്നു പീർ മുഹമ്മദ് എന്നും,നഷ്ട്ടമായത് മാപ്പിളപ്പാട്ടിന്റെ സുൽത്താനെയാണെന്നും പ്രശസ്ത ഗായിക റംല ബീഗം. പീർ മുഹമ്മദ് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു റംല ബീഗം.ചടങ്ങിൽ സലീം നൂന അധ്യക്ഷം വഹിച്ചു.

മാപ്പിള കലാ അക്കാദമി ഡയറക്ടർ പക്കർ പന്നൂർ അനുസ്മരണ പ്രഭാഷണം നടത്തി.പീർ മുഹമ്മദിന്റെ മകൻ നിസാം പീർ മുഹമ്മദ് മുഖ്യാഥിതിയായി പങ്കെടുത്തു.ഗായിക സിബല്ല,ഫസൽ മാസ്റ്റർ കൊടുവള്ളി,ഹംസകോണ്ടോട്ടി, സാബിക് കോയങ്ങോറൻ,അഷ്റഫ് കളളാടിയിൽ,ബക്കർതോട്ടുമ്മൽ,റഹീന കൊളത്തറ,ഹനീഫ കാളികാവ് എന്നിവർ സംസാരിച്ചു.

തുടർന്ന് നിരവധി കലാകാരന്മാർ പങ്കെടുത്ത കലാ സന്ധ്യയും അരങ്ങേറി 
എ.പി.യൂസഫ് അലി മടവൂർ സ്വാഗതവും, റഫീഖ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right